Latest NewsIndia

ഫോണിലൂടെ മുത്തലാഖ്; കാരണം കേട്ട് പോലീസ് ഞെട്ടി

ലഖ്‌നൗ: നിസാര കാരണത്തിന്റെ പേരില്‍ യുവതിയെ മുത്തലാഖ് ചൊല്ലിയതായി പരാതി. മുത്തലാഖിനെതിരെ ലോക്‌സഭയില്‍ ബില്‍ പാസാക്കി ഏതാനും ആഴ്ചകള്‍ക്കുള്ളിലാണ് വീണ്ടും മുത്തലാഖ് നടന്നിരിക്കുന്നത്.
കൃത്യസമയത്ത് വീട്ടില്‍ എത്താതിരുന്ന യുവതിയെ ആണ് ഭര്‍ത്താവ് സഹോദരന്റെ ഫോണിലൂടെ വിളിച്ച്‌ മുത്തലാഖ് ചൊല്ലിയത്. 30 മിനിറ്റിനുള്ളില്‍ വീട്ടില്‍ തിരിച്ചെത്താമെന്ന് ഭര്‍ത്താവിന് ഉറപ്പ് നല്‍കിയ യുവതി പറഞ്ഞ സമയത്ത് തിരിച്ചെത്താത്തതിനാല്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലുകയായിരുന്നു.

‘ഞാന്‍ വയ്യാത്ത മുത്തശ്ശിയെ കാണാന്‍ അമ്മയുടെ വീട്ടില്‍ പോയതായിരുന്നു. എന്നാല്‍ അര മണിക്കൂറിനുള്ളില്‍ തിരിച്ചെത്താന്‍ എന്റെ ഭര്‍ത്താവ് പറഞ്ഞിരുന്നു. ഞാന്‍ 10 മിനിറ്റ് മാത്രമാണ് വൈകിയത്. പിന്നീട് അയാള്‍ എന്റെ സഹോദരന്റെ ഫോണില്‍ വിളിച്ച്‌ മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലി’. സംഭവം എന്നെ വല്ലാതെ തളര്‍ത്തിയതായും യുവതി എഎന്‍ഐ യോട് പറഞ്ഞു.

വിവാഹസമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം നല്‍കാത്തതിനാല്‍ ഭര്‍തൃവീട്ടില്‍ നിന്നും പതിവായി അക്രമത്തിനിരയായിട്ടുണ്ടെന്നും യുവതി പറയുന്നു. ഞാന്‍ വീട്ടിലുള്ള സമയത്ത് അവര്‍ തന്നെ ഉപദ്രവിക്കാറുണ്ടെന്നും, അക്രമത്തിന്റെ ആഘാതത്തില്‍ തനിക്ക് ഗര്‍ഭഛിദ്രം സംഭവിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. അതിനിടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ സര്‍ക്കാരിന്റെ സഹായം ആവശ്യപ്പെട്ടിരിക്കയാണ് യുവതി തനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയും ഇവര്‍ മുഴക്കിയിട്ടുണ്ട്.

സംഭവത്തെ കുറിച്ച്‌ അന്വേഷിക്കുമെന്നും റിപ്പോര്‍ട്ട് പഠിച്ച്‌ കഴിഞ്ഞ് വേണ്ട കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അലിഗഞ്ചിലെ ഏരിയ ഓഫീസര്‍ അജയ് ബദൗരിയ പറഞ്ഞു. 2018 ഡിസംബര്‍ 27നാണ് ലോക്‌സഭ മുത്തലാഖ് ക്രമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള നിയമം പാസാക്കിയത്. മുത്തലാഖ് ചൊല്ലിയാല്‍ ഭര്‍ത്താവിന് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ നല്‍കുമെന്നും ബില്ലില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button