News

സ്‌കൂൾ കേരള വാർഷികാഘോഷം വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യും

സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആന്റ് ലൈഫ് ലോംങ് എഡ്യൂക്കേഷൻ കേരളയുടെ മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സംസ്ഥാനതല കലാസാഹിത്യ മത്സരങ്ങളുടെയും സെമിനാറിന്റെയും ഉദ്ഘാടനം തൃശൂർ ഗവ. മോഡൽ വൊക്കേഷണൽ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ ഫെബ്രുവരി മൂന്നിന് രാവിലെ 10ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. ജില്ലാതലത്തിൽ സ്‌കോൾ കേരള വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ രചന, പ്രസംഗ മത്സരം, പോസ്റ്റർ നിർമ്മാണം, നാടൻ പാട്ട് തുടങ്ങിയ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവരെ പങ്കെടുപ്പിച്ച് സംസ്ഥാനതല മത്സരവും നടക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button