KeralaLatest News

ഉമ്മന്‍ചാണ്ടിയെ ഫോട്ടോയില്‍ ക്രോപ് ചെയ്ത മാറ്റി പോസ്റ്റ് ചെയ്ത ചെന്നിത്തല; ഫേസ്ബുക്കില്‍ പ്രതിഷേധവുമായി നൂറുകണക്കിനാളുകള്‍

ഉമ്മന്‍ചാണ്ടിയും രമേഷ് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ട ഫോട്ടോയില്‍ നിന്നും ഉമ്മന്‍ ചാണ്ടിയെ വെട്ടിമാറ്റി ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത രമേശ് ചെന്നിത്തലയ്ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അടക്കം പ്രതിഷേധം. ‘പഠനം തുടരാന്‍ ആഗ്രഹവുമായി എത്തിയ അസിമിനെ രാഹുല്‍ഗാന്ധി നിരാശനാക്കിയില്ല’ എന്ന അടിക്കുറുപ്പോടുകൂടി ചെന്നിത്തല ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെയാണ് പ്രതിഷേധവുമായി നൂറുകണക്കിനാളുകള്‍ ചിത്രത്തിന് കമന്റ് ചെയ്തത്.

തന്റെ തുടര്‍ പഠനങ്ങള്‍ക്കായി കഷ്ടപ്പെടുന്ന അംഗപരിമിതനായ അസിം എന്ന പന്ത്രണ്ടുകാരനെ കണ്ടശേഷം പകര്‍ത്തിയ ചിത്രമാണ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ പങ്കുവെച്ചത്. രാഹുല്‍ ഗാന്ധിയും രമേശ് ചെന്നിത്തലയും അസീമുമാണ് ചിത്രത്തിലുള്ളത്. ഇതേ ചിത്രം ഉമ്മന്‍ ചാണ്ടിയും ഫേസ്ബുക്കില്‍ പങ്കുവെച്ചു. ‘ഡഉഎ സര്‍ക്കാര്‍ നല്‍കിയ കരുതലും സ്‌നേഹവും തുടര്‍ന്നും കോണ്‍ഗ്രസില്‍ നിന്ന് അസിമിനൊപ്പം ഉണ്ടാവും. ഇന്ന് കൊച്ചിയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടൊപ്പം അസിം, ഒപ്പം പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തലയും.’ എന്ന അടിക്കുറിപ്പോടു കൂടിയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇതോടെ ഉമ്മന്‍ ചാണ്ടിയെ വെട്ടിമാറ്റിയാണ് രമേശ് ചെന്നിത്തല ഫോട്ടോ പോസ്റ്റ് ചെയ്തത് എന്നകാര്യം വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനോട് ചെയ്തത് അപമര്യാദയായി എന്ന രീതിയില്‍ നൂറുകണക്കിന് കമന്റുകളാണ് ചെന്നിത്തയയുടെ ചിത്രത്തിന് താഴെ പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

https://www.facebook.com/rameshchennithala/photos/a.829504060441435/2221158304609330/?type=3&__xts__%5B0%5D=68.ARBUOKAmKDZ1b95wnS7iMghy92r5rYWMlwyr2Klj_UREmmcx4HkToauBlW9AqqvZh4Ez0hZ0X2UubmvPD82MI-jZuF8nuDdqfThYoP7B8DbPQTdTtO8VK1II25lu6lr9DFbgxCa_6RwKcwuHxlQsFuocWi5f_KOuRxAiqXKulw0gQHYoQfygmsGNkK9phRfTKgFtyQqeLL-KHnXc3R90Idnvn49D5eBfqJ57VSnZGortjBt8yJv1Ut2Gc6CVtNIKUAgj1WaND-jZ-ldP3VJY_w69rWPG_hNjvFhqFuXohK-NwT94_AjSWT-0qMtpLWsmrzIhqaSg2f-LG1bgN-Ze_RF_9Q&__tn__=-R

https://www.facebook.com/oommenchandy.official/photos/a.10153334249476404/10156144206786404/?type=3&__xts__%5B0%5D=68.ARA9yqCEz4PjS4nt4RekemgaYE31bJuHswKAVfXaTNoblE_8GJYnDcNWuwTAvSp8u5MTM0BReKouxaiBdGVw_okgVh-AWsj408ewDR_zucvbjzrVqXdIOLTHeoeJqSBwa1Z93kyeMmGRghFtG2TycctFHX5NDYiS1_aXHgBjXUOJvL_BhuCaRooTK5Td7jwHwKCFJBGn1_XooBtdh_P7_r1awrzE844Lj7qJzj6sKcZuR2jHI9ABo-q5hzp1G6_N7e07FnQptXcdkfC5HPOg_LTcMU8F8mhMx1GK390EuGHG6F6ifjZZlIvZ__WEc7N4OypMdiqMYDtrFASXXIL-&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button