Saudi ArabiaNewsGulf

സൗദിയിൽ അഴിമതി കേസിൽ അറസ്റ്റിലായ 8 പേരെ വിട്ടയച്ചു

റിയാദ് : സൗദിയിൽ അഴിമതി കേസിൽ സുരക്ഷാ വകുപ്പ് പിടികൂടിയ 8 പേരെ വിട്ടയച്ചു. അഴിമതിയിലൂടെ സമ്പാദിച്ച പണം പൊതു ഖജനാവിൽ തിരിച്ചടക്കാമെന്ന ധാരണയെ തുടർന്നാണ് നടപടി. ഇത് പ്രകാരം 40,000 കോടി റിയാൽ പൊതുഖജനാവിൽ തിരിച്ചെത്തുമെന്നാണ് എന്നാണ് റിപ്പോർട്ട്. നേരത്തെ ഈ ഉപാധി പ്രകാരം നാലു പേരെ വിട്ടയച്ചിരുന്നു. അതേസമയം 5000 കോടി റിയാൽ പൊതുഖജനാവിൽ ഇതോടകം തിരിച്ചെത്തിയതായി ധനമന്ത്രി മുഹമ്മദ് അൽ ജദ്ആൻ ഈയിടെ വെളിപ്പെടുത്തിയിരുന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി 2017 നവംബർ നാലിനു മന്ത്രിമാരും രാജകുമാരന്മാരും വ്യവസായികളും അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button