News

തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന സൂചന ലഭിച്ചു

തൃശ്ശൂര്‍:  തൃശ്ശൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകാന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് സാധ്യതയേറി. ക്രൈസ്തവ വോട്ടുകള്‍ ഏറെയുള്ള മണ്ഡലത്തില്‍ കണ്ണന്താനമാണ് യോജിച്ച സ്ഥാനാര്‍ഥിയെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. എന്നാല്‍, അന്തിമ തീരുമാനമായിട്ടില്ല. ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥിയായി തുഷാര്‍ വെള്ളാപ്പിള്ളിയുടെ പേര് ഉയര്‍ന്നുവന്നിരുന്നെങ്കിലും താമര ചിഹ്നത്തില്‍ മത്സരിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നതിനാല്‍ നീക്കം ഉപേക്ഷിച്ചു.

ബി.ജെ.പി.ക്ക് ജയസാധ്യതയുള്ള മണ്ഡലമായാണ് തൃശ്ശൂരിനെ വിലയിരുത്തുന്നത്. ശബരിമല പ്രശ്‌നത്തില്‍ തെക്കന്‍ ജില്ലകള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികംപേര്‍ രംഗത്തിറങ്ങിയത് തൃശ്ശൂരിലാണ്. ജില്ലയുടെ ചുമതലയുള്ള എ.എന്‍. രാധാകൃഷ്ണന്‍ ഇവിടെ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തൃശ്ശൂരില്‍ നടന്ന ബി.ജെ.പി. കോര്‍കമ്മിറ്റി യോഗത്തില്‍ ഈ വിഷയത്തില്‍ രാധാകൃഷ്ണന്‍ ശക്തമായി പ്രതികരിച്ചു. തൃശ്ശൂര്‍ ഒഴികെ മറ്റെവിടെയും മത്സരിക്കില്ലെന്നും അദ്ദേഹം യോഗത്തെ അറിയിച്ചു.

കെ. സുരേന്ദ്രന്‍ രംഗത്തെത്തിയെങ്കിലും പ്രത്യക്ഷമായി സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. സുരേന്ദ്രന്‍ കേരളത്തില്‍ ഏത് സീറ്റില്‍ മത്സരിച്ചാലും ജയിക്കുമെന്നും ജയസാധ്യതയേറെയുള്ള തൃശ്ശൂര്‍ മണ്ഡലം അദ്ദേഹത്തിന് നല്‍കണമെന്നുള്ള പ്രചാരണം സാമൂഹികമാധ്യമങ്ങളില്‍ ശക്തമായിരുന്നു. ഇതിന് പിന്നില്‍ സുരേന്ദ്രന്‍ തന്നെയാണെന്നാണ് എതിര്‍ഗ്രൂപ്പിന്റെ ആരോപണം. നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് സുരേന്ദ്രനെ മത്സരിപ്പിച്ച് പ്രശ്‌നം തീര്‍ക്കാനാണ് ശ്രമം. എ.എന്‍. രാധാകൃഷ്ണന് തെക്കന്‍ ജില്ലകളില്‍ സീറ്റ് നല്‍കിയും പ്രശ്‌നം പരിഹരിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button