MollywoodCinemaNewsEntertainment

ചാക്കോച്ചന്റെ അള്ള് രാമേന്ദ്രന്‍ നാളെ തിയറ്ററുകളിലെത്തും

 

കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘അളള് രാമേന്ദ്രന്‍’ നാളെ തിയേറ്ററുകളിലേയ്ക്ക്.  ബിലഹരി സംവിധാനം ചെയ്ത ചിത്രത്തില്‍ ചാന്ദ്നി ശ്രീധറും അപര്‍ണ ബാലമുരളിയുമാണ് നായികമാര്‍. കൃഷ്ണശങ്കറും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.ഹരീഷ് കണാരന്‍, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അനുരാഗ കരിക്കിന്‍ വെള്ളത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ച ജിംഷി ഖാലിദാണ് സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചെറിയ ബഡ്ജറ്റില്‍ ഒരുക്കിയ പോരാട്ടം എന്ന ചിത്രത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച സംവിധായകന്‍ ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണ് അളള് രാമേന്ദ്രന്‍. കുഞ്ചാക്കോ ബോബന്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നും അറിയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button