Latest NewsMovie Songs

മാണിക്യമലരായ പൂവി ഗാനം തെലുങ്കിലും; വീഡിയോ പുറത്ത്

തെലുങ്കില്‍ ഗാനം ആലപിച്ചിരിക്കുന്നത് അനുദീപാണ്

ഒരു അഡാര്‍ ലവിലെ മാണിക്യമലരായ പൂവി എന്ന പാട്ട് ഇപ്പോഴും പലരുടെയും ഹൃദയത്തില്‍ നിന്നിറങ്ങിപ്പോയിട്ടില്ല. പല വിവാദങ്ങളും ഈ സിനിമയ്‌ക്കെതിരെ ഉണ്ടെങ്കിലും ഇന്നും ഈ പാട്ട് സൂപ്പര്‍ഹിറ്റ് തന്നെയാണ്. ഇപ്പോഴിതാ ഈ ഗാനത്തിന്റെ തെലുങ്ക് പതിപ്പും പുറത്തിറങ്ങിയിരിക്കുന്നു. സിനിമയുടെ തെലുങ്ക് പതിപ്പ് ‘ലവേഴ്‌സ് ഡേ’ എന്ന പേരിലാണ് പ്രദര്‍ശനത്തിനെത്തുന്നത്.

ഒരു അഡാര്‍ ലൗവിന്റെ തെലുങ്ക് പതിപ്പിലാണ് മാണിക്യമലരായ പൂവിയുടെ തെലുങ്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 14 ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ തെലുങ്ക് ഓഡിയോ ലോഞ്ച് നടന്‍ അല്ലു അര്‍ജുനാണ് നിര്‍വഹിച്ചത്. ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെലുങ്കില്‍ ഗാനം ആലപിച്ചിരിക്കുന്നത് അനുദീപാണ്.

https://youtu.be/5gZ_kQxgjkQ

shortlink

Related Articles

Post Your Comments

Related Articles


Back to top button