CricketNewsSports

ഏകദിന ക്രിക്കറ്റ്; രോഹിത് ശര്‍മയ്ക്ക് 200ആം ഏകദിനം

 

ഹാമില്‍ട്ടന്‍: ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മയ്ക്ക് ഇന്ന് 200ആം ഏകദിനം. രാശിയായ സംഖ്യയിലെ മത്സരത്തിനിറങ്ങുമ്പോള്‍ ടീമിനെ നയിക്കാനുള്ള ഉത്തരവാദിത്വംകൂടി ഏറ്റെടുത്താണ് ഹിറ്റ്മാന്‍ രോഹിത്ശര്‍മ ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തിന് ഇറങ്ങുന്നത്. ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങിനയച്ചു.

അമിത മത്സരങ്ങളുടെ സമ്മര്‍ദ്ദം അകറ്റാന്‍ വിരാട് കോഹ്ലിക്കും, പരിക്കേറ്റ മഹേന്ദ്രസിങ് ധോണിക്കും ബിസിസിഐ വിശ്രമം അനുവദിച്ചു. ആദ്യ മൂന്ന് മത്സരങ്ങള്‍ ജയിച്ച് പരമ്പര ഉറപ്പിച്ച ഇന്ത്യ ശുഭ്മാന്‍ ഗില്ലിനും ഖലീല്‍ അഹമ്മദിനും ടീമില്‍ ഇടംനല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button