Latest NewsInternational

ഡാം അപകടം : മരണസംഖ്യ ഉയരുന്നു

സാ​വോ​പോ​ളോ:  ​വട​ക്കു​കി​ഴ​ക്ക​ന്‍ ബ്ര​സീ​ലി​ല്‍ ‌ഡാം ​ത​ക​ര്‍​ന്നു. 110 പേര്‍ മരിച്ചു. 300ല​ധി​കം പേ​രെ കാണാനില്ല. ക​ഴി​ഞ്ഞ ഏ​ഴ് ദി​വ​സ​ത്തി​നി​ടെ ക​ണ്ടെ​ത്തി​യ മൃതശരീരത്തില്‍ നിന്ന് 71 മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞു. കാ​ണാ​താ​യ​വ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ല്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ജ​നു​വ​രി 25നാ​യി​രു​ന്നു ഡാം ​ത​ക​ര്‍​ന്ന​ത്.

ഇ​രു​മ്പ് ​ഖ​നി​യി​ലെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ നി​ക്ഷേ​പി​ച്ച ഡാം ​പൊ​ട്ടി​യു​ണ്ടാ​യ ചെ​ളി​പ്ര​വാ​ഹ​ത്തി​ല്‍ കെ​ട്ടി​ട​ങ്ങ​ളും റോ​ഡു​ക​ളും മൂ​ടി​പ്പോയ അവസ്ഥയിലാണ്. സ​മീ​പ​ത്തെ ജ​ന​വാ​സ കേ​ന്ദ്ര​വും ചെ​ളി​യി​ല്‍ മൂടപ്പെട്ട നിലയിലാണ്.

ബ്രു​മാ​ഡി​ഞ്യോ മു​നി​സി​പ്പാ​ലി​റ്റി​യി​ല്‍ ഖ​നി കോ​ര്‍​പ​റേ​ഷ​ന്‍ വാ​ലെ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഡാ​മാ​ണു ത​ക​ര്‍​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button