KeralaLatest News

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മറ്റു തടവുകാര്‍ നോക്കിക്കോളും: കുഞ്ഞനന്തന്റെ ജാമ്യ ഹര്‍ജിയില്‍ കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

ശിക്ഷ അനുഭവിച്ച് ഏഴ് വര്‍ഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു

കൊച്ചി: ആര്‍.എം.പി നേതാവ് ടി. പി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാം പ്രതി പി.കെ കുഞ്ഞനന്തന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം എട്ടിലേയ്ക്ക് മാറ്റി. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിച്ചിരുന്നു. തുടര്‍ന്നാണ് കേസ് പരിഗണിക്കുന്ന തിയ്യതി മാറ്റിവച്ചത്.അതേസമയം പി.കെ കുഞ്ഞനന്തന് ജയിലില്‍ സുഖമായി കിടന്നു കൂടെയെന്ന് കോടതി ചോദിച്ചു.

തനിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പരമാവധി ശിക്ഷ അനുഭവിച്ചു കഴിഞ്ഞെന്നും അതിനാല്‍ ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കുഞ്ഞനന്തന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതോടൊപ്പം പ്രതിക്ക് ഗുരുതര ആരോഗ്യ പ്രശ്നമുണ്ടെന്ന് കാണിച്ച് സര്‍ക്കാരും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുഞ്ഞനന്തന് നടക്കാന്‍ പോലും പറ്റില്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം.

എന്നാല്‍ ശിക്ഷ അനുഭവിച്ച് ഏഴ് വര്‍ഷവും ജയിലിലാണോ കിടന്നതെന്ന് ചോദിച്ച കോടതി രേഖകളുടെ അടിസ്ഥാനത്തില്‍ ജയിലില്‍ കിടന്നിട്ടേയില്ല എന്നാണല്ലോ കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു. എത്ര നാള്‍ പരോള്‍ കിട്ടിയെന്ന് ചോദിച്ച കോടതി ജയിലില്‍ നിരവധി തടവ് പുളളികള്‍ ഉണ്ടല്ലോ, നടക്കാന്‍ വയ്യ എന്നതൊന്നും പ്രശ്നമല്ലെന്നും നിരീക്ഷിച്ചു. എന്താണ് ശാരീരിക പ്രശ്നമെന്ന് കൃത്യമായി അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നാല് വര്‍ഷം തടവ് പൂര്‍ത്തിയാകുമ്പോള്‍ കുഞ്ഞനന്തന്‍ 389 ദിവസം പരോളിലാണെന്ന് ജയില്‍ രേഖകള്‍ തന്നെ പറയുന്നുണ്ട്. കൂടാതെ കുഞ്ഞനന്തന് പിണറായി സര്‍ക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളില്‍ 15 തവണയായി 196 ദിവസമാണ് പരോള്‍ നല്‍കിയത്. അതേസമയം സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എല്ലാ മാസവും കുഞ്ഞനന്തന് പരോള്‍ നല്‍കിയിട്ടുണ്ട്. പിണറായി വിജയന്‍ യമസഭയില്‍ നല്‍കിയ മറുപടിയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 2016 മെയ് മുതല്‍ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും കുഞ്ഞനന്തന് പരോള്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായ കുഞ്ഞനന്തനെ 2012 ലാണ് വിചാരക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. എന്നാല്‍ തടവിലായിരിക്കുമ്പോള്‍ തന്നെ കുഞ്ഞനന്തനെ സിപിഎം ഏരിയാ സമ്മേളനങ്ങളിലും ജില്ലാ കമ്മിറ്റിയില്‍ ഉണ്ടായിരുന്നു. കൂടാതെ പരോളില്‍ ഇറങ്ങി ഏരിയാ സമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button