Latest NewsIndia

ബജറ്റ് ഇളവുകള്‍ വെറും ട്രെയിലര്‍ മാത്രം : നടപ്പിലാകുമ്പോള്‍ സാധാരണക്കാര്‍ക്ക് ഇരട്ടിയിലധികം നേട്ടവും ഇളവുകളും

ക്ഷേമപദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: സാധാരണക്കാരെ മാത്രം ലക്ഷ്യമിട്ടാണ് പാര്‍ലമെന്റില്‍ ഇന്നവതരിപ്പിച്ച ഇടക്കാല ബജറ്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ബജറ്റ് വെറും ട്രെയിലര്‍ മാത്രമാണ്. പദ്ധതികള്‍ നടപ്പിലാകുമ്പോള്‍ സാധാരണ ജനങ്ങള്‍ ഇരട്ടിയിലധികം നേട്ടമാണ് ഉണ്ടാകുക. സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളിലൂടെ 15 കോടി ജനങ്ങള്‍ക്കു നേട്ടം ലഭിക്കുമെന്നും കര്‍ഷകരെയും ഇടത്തരക്കാരെയും ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പദ്ധതികളെന്നും ബജറ്റ് അവതരണത്തിനുശേഷം മോദി പറഞ്ഞു.

നികുതി ഇളവുകള്‍ നേടിയ മധ്യവര്‍ഗത്തെ അഭിനന്ദിക്കുന്നു. ഈ രാജ്യത്തിന്റെ വികസനത്തിന് മധ്യവര്‍ഗം നല്‍കിയ മിന്നിത്തിളങ്ങുന്ന സംഭാവനകളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. മുന്പ് കര്‍ഷകര്‍ക്കു വേണ്ടി നിരവധി പദ്ധതികള്‍ സൃഷ്ടിച്ചിരുന്നെങ്കിലും അതിന്റെ നേട്ടം അവരിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അഞ്ച് ഏക്കര്‍ ഭൂമിക്കു താഴെയുള്ള കര്‍ഷകര്‍ക്ക് പ്രധാനമന്ത്രിയുടെ കിസാന്‍ നിധി പദ്ധതിയുടെ നേട്ടം ലഭിക്കും. കര്‍ഷകരുടെ ക്ഷേമത്തിനു വേണ്ടിയുള്ള ചരിത്രപരമായ ചുവടാണ് ഇത്- ടിവിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത മോദി പറഞ്ഞു.

അഞ്ച് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍നിന്ന് ഒഴിവാക്കുന്നതിനായുള്ള ശ്രമങ്ങള്‍ കാലങ്ങളായി നടന്നുവരികയാണെങ്കിലും തന്റെ സര്‍ക്കാരിനാണ് അത് പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിച്ചതെന്നത് അഭിമാനകരമായ നേട്ടമാണെന്നും മോദി അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button