Latest NewsCinema

സോനം കപൂറിന്റെ സാരിയില്‍ പ്രിന്റ് ചെയ്ത പേര് ആരുടെ? ഒടുവില്‍ ഉത്തരം കണ്ടെത്തി ആരാധകര്‍

ധരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് ഫാഷന്‍ ലോകത്തെ എന്നും ഞെട്ടിപ്പിക്കാറുള്ള ബോളിവുഡ് സുന്ദരിയാണ് സോനം കപൂര്‍. ഇന്നത്തെ തലമുറ ഏറ്റവും കുടുതല്‍ അനുകരിക്കുന്നതും സോനത്തിനെ തന്നെയാണ്. സിനിമയ്ക്ക് പുറമെ പരസ്യം, മോഡലിംഗ്, ഫാഷന്‍ ഡിസൈനിംഗ് എന്നിങ്ങനെ നിരവധി മേഖലകളില്‍ മിന്നിത്തിളങ്ങുന്ന താരം കൂടിയാണ് സോനം. അനില്‍ കപൂറിന്റെ മകളായ സോനം എന്നും ഫാഷന്‍ ലോകത്ത് തന്റേതായ ഡിസൈന്‍ കാഴ്ച വയ്ക്കാറുണ്ട്.

ഇപ്പോഴിതാ സോനത്തിന്റെ ഒരു സാരിയാണ് ആരാധകരെ ആകര്‍ഷിച്ചിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല ആ സാരിയില്‍ ആരുടെയോ പേര് എഴുതിയിട്ടുണ്ട്. തമിഴില്‍ എഴുതിയിരുന്ന ആ പേര് ആരുടേതാണ് എന്ന അന്വേഷണത്തിലായിരുന്നു ആരാധകര്‍. ഒടുവില്‍ അവര്‍ക്കതിനുള്ള ഉത്തരവും കിട്ടി. സോനം സാരിയില്‍ പ്രിന്റ് ചെയ്തിരിക്കുന്നത് സ്വന്തം പേര് തന്നെയാണ്. ഇതോടൊപ്പം ഡിസൈനറായ മാസാബയുടെ പേരും സ്വന്തം ചിത്രമായ ഏക് ലഡ്കി കൊ ദേഖാ തൊ എന്ന ചിത്രത്തിന്റെ പേരും പ്രിന്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്. മുംബൈയില്‍ നടന്ന പുതിയ ചിത്രത്തിന്റെ പ്രദര്‍ശനത്തിനാണ് പുതിയ സാരിയുടുത്ത് സോനം എത്തിയത്. മാസാബാ ഗുപ്തയാണ് സാരിയുടെ ഡിസൈനര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button