Latest NewsIndia

പശു ഇറച്ചി കടത്താന്‍ ശ്രമിച്ച അഞ്ചം​ഗ സംഘം പിടിയില്‍

നാ​ഗ്പൂര്‍:  പത്തു കിലോ പശുമാംസം കാറില്‍ കടത്താന്‍ ശ്രമിച്ച 5 അംഗസംഘം അറസ്റ്റില്‍. വാഹനത്തിന്റെ ഡ്രൈവര്‍ അഫ്രോസ് ഷെയ്ക്ക് (29), ദേവേന്ദ്ര നഗ്രലെ(31), ലി ചു ചുങ്(55), ലു വെങ് ചുങ്(51), ലു വോങ് കോങ്(53) എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ജനുവരി 18ന് മഹാരാഷ്ട്രയിലെ ഗുംഗാവ് ഖനിമേഖലയ്ക്ക് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഘത്തെ പൊലീസ് പടികൂടിയത്.

ഇവരെ മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ ഫെബ്രുവരി 14 വരെ സാവ്‌നെര്‍ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഒരാളെ ശാരീകാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button