KeralaLatest News

കേന്ദ്രാവിഷ്കൃത പദ്ധതികൾ: ധവളപത്രം ആവശ്യപ്പെട്ട് ബി. ജെ.പി

തിരുവനന്തപുരം: കേരളത്തിലെ ഇടത് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നടപ്പിലാക്കിയ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ധവളപത്രം പുറപ്പെടുവിക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടിരമേശ്. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ ഏറ്റവും കൂടുതൽ ലാപ്സാക്കി കളയുന്ന സംസ്ഥാനമായി കേരളം മാറുന്ന സ്ഥിതിക്ക്, കേന്ദ്രം അനുവദിച്ച തുകയും, സംസ്ഥാനം ചിലവാക്കിയ തുകയും എത്രയാണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കാത്തതുമൂലം 18 ലക്ഷംപേർക്ക് കേരളത്തിൽ ചികിത്സാ സഹായം നിഷേധിക്കപ്പെട്ടു. നാല് മാസത്തിനുള്ളിൽ നാല് ലക്ഷംപേർ ഈ പദ്ധതി യുടെ ആനുകൂല്യംനേടിയപ്പോൾ ഒരാൾ പോലും കേരള ത്തിൽ നിന്ന് ഇല്ലാത്തത് ദുഖകരമാണ്. കേന്ദ്രത്തിൻ്റ അമൃത് പദ്ധതിയിൽ കിട്ടിയ പണം പദ്ധതി പൂർത്തിയാക്കാതെ നഷ്ടപ്പെടുത്തി. അന്ധമായ മോഡി വിരോധം മൂലം കേന്ദ്രാവിഷ്കൃത പദ്ധതികൾ പിണറായി സർക്കാർ നഷ്ടപ്പെടുത്തുകയാണ്. ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി ബി.ജെ.പി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.

ധനമന്ത്രി തോമസ് ഐസക്ക് അടിച്ചേൽപ്പിച്ച അധിക നികുതിഭാരം മൂലം ജീവിതം വഴിമുട്ടിയ കേരള ജനതയ്ക്ക് ആശ്വാസം നൽകുന്നതാണ് കേന്ദ്ര ധനമന്ത്രി പീയൂഷ് ഗോയൽ അവതരിപ്പിച്ച വൻ നികുതി ഇളവുകളുള്ള ബഡ്ജറ്റ്. കേന്ദ്ര ബഡ്ജറ്റ് നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ അത് എന്തു കൊണ്ടാണെന്ന് അദ്ദേഹം വിശദീകരിക്കണം. കേരളത്തിനായി പ്രത്യേകം എന്ത് പദ്ധതികളാണ് കേന്ദ്ര ത്തിന് മുന്നിൽ സംസ്ഥാനസർക്കാർ സമർപ്പിച്ചതെന്ന് പിണറായി വിശദീകരിക്കണം.

മുൻവർഷത്തേക്കാൾ 5000കോടിയുടെ അധിക വർദ്ധനവാണ് കേരളത്തിന് കിട്ടിയത്. ഇത് 3000 കോടിയുടെ പ്രളയ ദുരിതാശ്വാസത്തിന് പുറമേയാണ്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് യു.പി.എ സർക്കാർ 37,588.03 കോടി യാണ് വകയിരിത്തിയിരുന്നത്. എന്നാൽ മോഡി സർക്കാർ ഇത് 60,000 കോടി യാ യി ഉയർത്തി.
പക്ഷെ സി പി എം, കോൺഗ്രസ് നേതാക്കൾ തൊഴിലുറപ്പു പദ്ധതി അട്ടിമറിച്ചു എന്ന് പറഞ്ഞ് കള്ള പ്രചാരണം നടത്തുകയാണ്. നൂറ് ശതമാനം വർദ്ധനവാണ് ഈ പദ്ധതിക്ക് കേന്ദ്രം അനുവദിച്ചത്.

രാജ്യത്ത് 92 % വരുന്നഅസംഘടിത മേഖലയിലെതൊഴിലാളികൾക്കായി മൂവായിരം രൂപയുടെ
പെൻഷൻ പദ്ധതി പ്രഖ്യാപിച്ചത് എങ്ങനെ നിരാശാജനകമായി എന്ന് പിണറായി വിശദീകരിക്കണം.
രാജ്യത്ത് കർഷകർക്കായി പ്രഖ്യാപിച്ച 6000 രൂപായുടെ വാർഷിക ധനസഹായം എങ്ങനെയാണ് നിരാശാജനകമാവുന്നത്. എം.എസ് സ്വാമിനാഥൻ പോലും ഇതിനെ സ്വാഗതം ചെയ്തു.

കേരളത്തിെലെ പ്രളയ ബാധിതരായ കർഷകർക്ക് ഒരു ധനസഹായവും തോമസ്‌ ഐസക്കിൻ്റെ ബഡ്ജറ്റിൽ ഇല്ലായിരുന്നു. കേന്ദ നികുതിയിളവ് അസംഖ്യം മലയാളികളായ സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും, ഇടതട്ടുകാർക്കും പ്രയോജനം ചെയ്യുന്നതാണ്. ഇതൊക്കെ എങ്ങനെ നിരാശാജനകമാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഒ. രാജഗോപാൽ നിയമ സഭയിൽ ഉന്നയിച്ച വിഷയത്തിൽ, മല അരയർക്ക് അവരുടെ അവകാശം തിരികെ നൽകണ മെന്നാണ് ബിജെപി യുടെ അഭിപ്രായം.
ശബരിമലയിൽ കേന്ദ്രം നേരെത്തെ അനുവദിച്ച 200 കോടി ചിലവാക്കിയിരുന്നെങ്കിൽ മിക്ക വികസന പ്രവർത്തനങ്ങളും ഇപ്പോൾ പൂർത്തീകരിച്ചു കഴിയു മായിരുന്നു. ശബരിമലയിലെ ആചാര ലംഘനത്തിന് സർക്കാർ കൂട്ടുനിൽക്കുന്നതിൽ പ്രതിേഷേധിച്ച് ഈ മാസം 13 ന് മാസ പൂജകൾക്കായി നട തുറക്കുന്ന ദിവസം

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സത്യാഗ്രഹ സമരം സംഘടിപ്പിക്കും. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഈ മാസം 14-ാം തീയതി പത്തനം തിട്ടയിൽ 25,000-ഓളം വരുന്ന ബൂത്ത് തല പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button