Latest NewsIndia

നാലംഗ സംഘo ദമ്ബതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു

നാഗര്‍കോവില്‍: നാലംഗ സംഘo ദമ്ബതികളെ വീട് അതിക്രമിച്ച്‌ കയറി വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തോവാളയ്ക്ക് സമീപമായിരുന്നു അരുംകൊല നടന്നത്. കൃഷ്ണന്‍ പുതൂര്‍ അമ്മന്‍കോവിലിന് സമീപം മണികണ്ടന്‍(42), ഭാര്യ കല്യാണി(40) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പത്തരയോടെയായിരുന്നു സംഭവം.

രാത്രി പത്തരയോടെ വീട്ടിലെത്തിയ അക്രമി സംഘം വീട്ടില്‍ അതിക്രമിച്ച്‌ കയറി. വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ട് എത്തിയ കല്യാണിയെ നാലംഗ സംഘം അരിവാളുകൊണ്ട് വെട്ടി. കല്യാണിയുടെ കരച്ചില്‍ കേട്ട് രക്ഷിക്കാനെത്തിയ ഭര്‍ത്താവിനെയും മകള്‍ രാമലക്ഷ്മിയെയും അക്രമികള്‍ വെട്ടി വീഴ്ത്തി. തുടര്‍ന്ന് അക്രമികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button