KeralaMollywoodLatest News

കലാഭവന്‍ മണിയുടെ ഓര്‍മ്മയ്ക്കായി നാടന്‍പാട്ട് മത്സരം ‘മണിനാദം’ സംഘടിപ്പിക്കുന്നു

കാസര്‍കോട് :സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് യുവ ക്ലബ്ബുകള്‍ക്ക് സംഘടിപ്പിക്കുന്ന കലാഭവന്‍ മണി മെമ്മോറിയല്‍ ജില്ലാതല നാടന്‍പാട്ട് മത്സരം ‘മണിനാദം’ മൂന്നിന് മടിക്കൈ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കലക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും.

സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് സി പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശശീന്ദ്രന്‍ മടിക്കൈ അധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ പ്രസീത പരിപാടി വിശദീകരിച്ചു. ജില്ലാ യൂത്ത് കോ ഓര്‍ഡിനേറ്റര്‍ എ വി ശിവപ്രസാദ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍റഹ്മാന്‍, യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാരായ ശിവചന്ദ്രന്‍ കാര്‍ത്തിക, പ്രകാശന്‍ പുല്ലൂര്‍, എന്നിവര്‍ സംസാരിച്ചു. യൂത്ത് കോ ഓര്‍ഡിനേറ്റര്‍ അജിത്ത് കെ ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button