ബീഹാര്‍: ബീഹാറില്‍ ആര്‍ജെഡി നേതാവിന്റെ സഹോദരിപുത്രനെ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തി. ആര്‍ജെഡി മുൻ എംപി ലാലു പ്രസാദിന്റെ ഉറ്റ അനുയായിയുമായ മുഹമ്മദ് സലാഹുദ്ദീന്റെ സഹോദരിപുത്രന് യൂസഫ് ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റവാളികളെ ഉണ്ടാണ് കണ്ടെത്തുമെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ആര്‍ജെഡിയിലെ പ്രമുഖ നേതാവായ മുഹമ്മദ് സലാഹുദ്ദീന് 2015ല്‍ നടന്ന കൊലപാതക കേസില്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്. ഗ്യാംങ്സ്റ്ററായിരുന്ന സലാഹുദ്ദീന് രീഷ്ട്രീയത്തിലേക്ക് വരുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകവും തട്ടിക്കൊണ്ടുപോകലുമടക്കം 63 ഓളം കേസുകള്‍ ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
Post Your Comments