Latest NewsKerala

അച്ചടക്ക നടപടി നേരിടുന്ന 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് അച്ചടക്ക നടപടി നേരിടുന്ന 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നടപടി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. താത്കാലിക സ്ഥാനക്കയറ്റം ലഭിച്ചവരാണ് നടപടി നേരിട്ടത്. 53 ഡിവൈ എസ് പിമാര്‍ക്കും 11 എ എസ്പിമാര്‍ക്കും സ്ഥലംമാറ്റം നല്‍കി. 26 സിഐമാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. 12 പേരെ തരം താഴ്ത്താനായിരുന്നു ശുപാര്‍ശ. പട്ടികയില്‍പ്പെട്ട എം ആര്‍ മധു ബാബു ഇന്നലെ ട്രിബ്യൂണലില്‍ പോയി സ്റ്റേ വാങ്ങിയതില്‍ തരംതാഴ്ത്തല്‍ പട്ടിയില്‍ ഉള്‍പ്പെട്ടില്ല. ഒഴിവുണ്ടായ 11 ഡി വൈ എസ് പി തസ്തികയിലേക്ക് സിഐമാര്‍ക്ക് സ്ഥാന കയറ്റം നല്‍കിയിട്ടുണ്ട്. അതോടൊപ്പം
ഒഴിവാക്കിയവര്‍ക്ക് എതിരെ തരംതഴ്ത്തല്‍ ഉള്‍പ്പെടെയുള്ള ഉചിതമായ നടപടി സ്വീകരിക്കണെന്നാവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇത്രയും ഉന്നത ഉദ്യോഗസ്ഥരെ തരംതാഴ്ത്താനുള്ള ശുപാര്‍ശ ലഭിക്കുന്നത്. നേരത്തേ വകുപ്പ് തല നടപടി നേരിട്ടവരും ആരോപണ വിധേയരമായ നിരവധി ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനകയറ്റം ലഭിച്ചിരുന്നു. ഇത് സ്ഥാനക്കയറ്റത്തിന് അച്ചടക്ക നടപടി തടസ്സമല്ലെന്ന കേരള പൊലീസ് ആക്ടിലെ വകുപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ഈ വകുപ്പ് രണ്ടാഴ്ചയ്ക്കു മുമ്പ് സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ സ്ഥാനക്കയറ്റങ്ങള്‍ പുനഃപ്പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 2014 മുതല്‍ സീനിയോറിട്ടി തര്‍ക്കം മൂലം താല്‍ക്കാലിക പ്രമോഷന്‍ മാത്രം നല്‍കിയിരുന്നതുകൊണ്ട് ഇനി നിയമ തടസ്സവുമില്ല.ആഭ്യന്തര സെക്രട്ടറി നേതൃത്വത്തിലുള്ള സ്ഥാനകയറ്റ നിര്‍ണ സമിതിയാണ് താല്‍ക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡിവൈഎസ്പിമാരുടെ വിവരങ്ങള്‍ പരിശോധിച്ച് 12 പേരെ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചത്. ബാക്കിയുള്ള 139 പേരെ സ്ഥിരപ്പെടുത്താനാണ് ശുപാര്‍ശ.

shortlink

Related Articles

Post Your Comments

Related Articles


Back to top button