Latest NewsKeralaCrime

നെട്ടുകാല്‍ത്തേരി ജയിലില്‍ മൃഗവേട്ട; അന്വേഷണം ഊര്‍ജിതമാക്കി പോലീസും വനം വകുപ്പും

തിരുവനന്തപുരം: നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ മൃഗവേട്ടയ്‌ക്കെത്തിയ സംഘത്തിനായി പൊലീസും വനംവകുപ്പും അന്വേഷണം ശക്തമാക്കി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ജയില്‍ വളപ്പില്‍ മൃഗവേട്ടാ സംഘം എത്തിയത്. വെടിയൊച്ച കേട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്കും മൃഗവേട്ടക്കാര്‍ രക്ഷപെട്ടിരുന്നു.

ജയില്‍ വളപ്പില്‍ നിന്ന് ലഭിച്ച മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. ഫോണിലെ സിം കാഡും കോളുകളും വേട്ടക്കാരെ തിരിച്ചറിയാന്‍ സഹായകമാകുമെന്ന് പൊലീസ് കരുതുന്നു. സൈബര്‍ പൊലീസിന്റെ സഹായത്തോടെ ഫോണിന്റെ ഉടമയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ തിരച്ചിലില്‍ ഹെഡ്‌ലൈറ്റും തോക്കും വെടിമരുന്നും കണ്ടെത്തിയിരുന്നു.

നാലുപേര്‍ അടങ്ങിയ സംഘമാണ് 450 ഏക്കര്‍ വിസ്തൃതിയുള്ള ജയില്‍ വളപ്പിനുള്ളില്‍ കടന്നതെന്ന് അധികൃതര്‍ പറയുന്നു. കാട്ടുപന്നി, മാന്‍ തുടങ്ങിയവയുടെ വിഹാരകേന്ദ്രമായ ഇവിടെ ഇവയെ വേട്ടയാടാനാണ് സംഘം എത്തിയത്. സംഭവത്തെ തുടര്‍ന്ന് ജയില്‍ വകുപ്പിലെ പെട്രോളിംഗ് ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button