Latest NewsKerala

കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി മടങ്ങി

തിരുവനന്തപുരം : രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു മടങ്ങി. ശനിയാഴ്ച വൈകിട്ട് 4.15 ന് തിരുവനന്തപുരം എയർഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ ഉപരാഷ്ട്രപതിക്ക് ഗവർണർ പി. സദാശിവത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വെള്ളിയാഴ്ച വൈകിട്ട് കൊച്ചിയിലെത്തിയ ഉപരാഷ്ട്രപതി അവിടെ തേവര എസ്.എച്ച് കോളേജിൽ ചടങ്ങിൽ പങ്കെടുത്തശേഷം ശനിയാഴ്ച കോട്ടയത്തും കൊല്ലത്തും പൊതുപരിപാടികളിൽ പങ്കെടുത്തശേഷമാണ് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തെത്തിയത്. ഇവിടെനിന്ന് പ്രത്യേക വിമാനത്തിലാണ് അദ്ദേഹം മടങ്ങിയത്.

സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സതേൺ എയർ കമാൻഡ് എയർ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് ബി. സുരേഷ്, പൊതുഭരണ സെക്രട്ടറി ഡോ. എ. ജയതിലക്, ജില്ലാ കളക്ടർ ഡോ. കെ. വാസുകി, സിറ്റി പോലീസ് കമ്മീഷണർ എസ്. സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button