Latest NewsKerala

ഡ്രൈവര്‍ മദ്യപിച്ചുവെന്നാരോപിച്ച് കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞു

ആലപ്പുഴ: ഡ്രൈവര്‍ മദ്യപിച്ചെന്ന് ആരോപിച്ച് കാറിലെത്തിയ സംഘം കായംകുളത്ത് കെഎസ്‌ആര്‍ടിസി ബസ്സ് തടഞ്ഞു . പളനിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുളള ബസാണ് തടഞ്ഞത്.  കെ എസ് യു ആലപ്പുഴ ജില്ലാ പ്രസിഡണ്ട് സഞ്ചരിച്ച കാറില്‍ അലക്ഷ്യമായി ഓടിച്ച ബസ്സ് തട്ടിയെന്നും സംഘം ആരോപിച്ചു.

ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയാണ്. ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്ന് കായംകുളത്തെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button