KeralaLatest News

ലോക്സഭാ തിരഞ്ഞെടുപ്പ് എല്‍.ഡി.എഫിന് അനുകൂലം; സര്‍വ്വേകളെ തളളി കോടിയേരി

തിരുവനന്തപുരം:  ലോക‌്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അനുകൂല സാഹചര്യമാണുളളതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണന്‍. തിരഞ്ഞെടുപ്പ് സര്‍വേകളെ തള്ളിക്കളഞ്ഞ കോടിയേരി റിപ്പോര്‍ട്ടുകള്‍ ആസൂത്രിതമാണെന്നും ആരോപിച്ചു.

പാര്‍ട്ടി മേഖലാജാഥകളുടെ സമാപനത്തോടെ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാകുമെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്ര സംസ്ഥാന ബഡ്ജറ്റുകളില്‍ ഊന്നിയായിരിക്കും പ്രചരണം. എല്‍.ഡി.എഫില്‍ പുതിയതായി വന്നവര്‍ ആരും സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടില്ല. 11ന് ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button