Latest NewsEntertainment

മറക്കാനാകുമോ ജാക്‌സനെ…പോപ്പ് ഗായകന് ആദരമര്‍പ്പിച്ച് മുംബൈയിലും ബംഗലൂരുവിലും സംഗീതഷോ

അന്തരീച്ച പോപ്പ് ഗായകന്‍ മൈക്കള്‍ ജാക്‌സന് ആദരാഞ്ജലി അര്‍പ്പിച്ച് മുംബൈയിലും ബംഗലൂരുവിലും സംഗീതപ്രദര്‍ശനം. മാര്‍ച്ച് 13 മുതല്‍ 17 വരെയാണ് ഐ ആം കിംഗ് -ദ മൈക്കിള്‍ ജാക്‌സണ്‍ എക്‌സ്പിരീയന്‍സ് എന്ന പേരില്‍ പ്രദര്‍ശനം നടക്കുന്നത്.

മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്ട്‌സ് (എന്‍സിപിഎ), ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് ആഡിറ്റോറിയം എന്നിവിടങ്ങളിലാണ് സംഗീതപ്രദര്‍ശനം. ലോകമെമ്പാടുമുള്ള സഗീതാസ്വാദകരെ ലക്ഷ്യമിട്ട് ഇവന്റ് കമ്പനിയായ എ ല്‍.എ.ടിയാണ് ഓണ്‍ലൈന്‍ ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോ യുമായി സഹകരിച്ച് സംഗീത ഷോ ഇന്ത്യയിലെത്തിക്കുന്നത്.

ലാസ് വെഗാസില്‍ ലോകമെമ്പാടുമുള്ള ആരാധകര്‍ക്ക് മുന്നിലെ പ്രദര്‍ശനത്തിന് ശേഷം നടക്കുന്ന ഷോയില്‍ ജാക്‌സന്റെ ഏറെ ജനപ്രിയമായ പാട്ടുകള്‍ക്ക് അനുസൃതമായി കലാകാരന്‍മാര്‍ ചുവട് വയ്ക്കും. പ്രാഗത്ഭ്യമുള്ള സംഗീതജ്ഞരും ലാസ് വെഗാസില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള നര്‍ത്തകരുമാണ് സംഗീതഷോയില്‍ പങ്കെടുക്കുന്നത്. ജാക്‌സണ്‍ ഹിറ്റുകളായ ‘ബാഡ്’, ‘ബില്ലി ജീന്‍’, ‘ത്രില്ലര്‍’, ‘ഹ്യൂമന്‍ നേച്ചര്‍’ തുടങ്ങിയവ ഷോയില്‍ അവതരിപ്പിക്കുന്നവയില്‍ ഉള്‍പ്പെടുന്നു.

മൈക്കിള്‍ ജാക്‌സണ്‍ ഒരു ഐതിഹാസിക പോപ്പ് സംഗീതജ്ഞന്‍ മാത്രമല്ല ലോകത്തെ പിടിച്ചുകുലുക്കിയ ഒരു പ്രതിഭാസമായിരുന്നെന്ന് സംഘാടകര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ സംഗീതവും നൃത്തശൈലികളും ഇഷ്ടപ്പെടുന്നവര്‍ ഇന്ത്യയുടെ എല്ലാ മൂലകളിലുമുണ്ടെന്നും ഇത്തരത്തിലൊരു ഷോ രാജ്യത്തെത്തിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും സംഘാടകരിലൊരാളായ കുനാല്‍ ഖമ്പതി പറഞ്ഞു.

shortlink

Post Your Comments


Back to top button