Latest NewsIndia

കര്‍ണാടകം പിടിക്കാനൊരുങ്ങി ബിജെപി: മോദിയും അമിത് ഷായും നേരിട്ട് പ്രചാരണത്തിന് , ലക്ഷ്യം 22 സീറ്റ്

ബെംഗളൂരു : കര്‍ണാടകത്തില്‍ ലോക്സഭാ സീറ്റുകള്‍ തൂത്തുവാരാന്‍ പദ്ധതിയുമായി ബിജെപി. ആകെയുള്ള 28 സീറ്റുകളില്‍ 22 ഉം നേടാന്‍ ആകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. അതേസമയം കോണ്‍ഗ്രസ് ദള്‍ സഖ്യം ബിജെപിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദിയും അമിത് ഷായും കര്‍ണാടകത്തില്‍ നേരിട്ട് എത്തുന്നതോടെ പ്രചാരണം കൊഴുക്കും. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞു. റാലികളേകുറിച്ചും പ്രചരണ തന്ത്രങ്ങളെ കുറിച്ചും ബിജെപി പദ്ധതി തയ്യാറാക്കി കഴിഞ്ഞെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള പി മുരളീധര റാവു പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണങ്ങക്കായി പ്രധാനമന്ത്രി മോദി ഫിബ്രവരി 10നും 19 നും കര്‍ണാടകത്തില്‍ എത്തും. അമിത് ഷാ 14 നും 21 നും സംസ്ഥാനത്ത് പ്രചരണം നടത്തുമെന്നും യെദ്യൂരപ്പ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 17 ലും ബിജെപി വിജയിച്ചു. കോണ്‍ഗ്രസിന് 9 ഉം ദളിന് 2 സീറ്റുകളുമാണ് ലഭിച്ചത്. ഇത്തവണ ദളും കോൺഗ്രസ്സും ഒന്നിച്ചാണ് മത്സരത്തെ നേരിടുന്നതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button