Latest NewsKerala

അവാര്‍ഡുകള്‍ വേണ്ടെന്നു വച്ച സംഭവം: എഴുത്തുകാര്‍ക്കെതിരെ ടി പത്മനാഭന്‍

തിരുവനന്തപുരം: താന്‍ അവാര്‍ഡുകള്‍ നിഷേധിച്ചതിന്റെ കാരണം വ്യക്തമാക്കി എഴുത്തുകാരന്‍ ടി പത്മനാഭന്‍. എഴുത്തുകാരുടെ ശയന പ്രദക്ഷിണവും തിരുമ്മലും കണ്ട് മടുത്തിട്ടാണ് അവാര്‍ഡുകള്‍ വേണ്ടെന്ന് പറഞ്ഞത് പത്മനാഭന്‍ പറഞ്ഞു. തൃശ്ശൂരിലെ അക്കാദമിയുടെ അവാര്‍ഡാണ് താന്‍ ആദ്യമായി വേണ്ടെന്ന് പറഞ്ഞത്. കഥയെ അംഗീകരിക്കാത്തതും അവാര്‍ഡുകള്‍ നിരസിക്കാന്‍ കാരണമായി. കഥയ്ക്ക് പുരസ്‌കാരം കൊടുക്കണമെന്ന് വാദിച്ചത് ആ സാഹിത്യ രൂപത്തിന് വേണ്ടിയായിരുന്നു. വയലാര്‍ രാമ വര്‍മ്മയോടുള്ള ബഹുമാനം കൊണ്ടാണ് വയലാര്‍ അവാര്‍ഡ് താന്‍ വാങ്ങിയതെന്നും ടി പത്മനാഭന്‍ വ്യക്തമാക്കി.

ഏതെങ്കിലും തത്വ ചിന്തയുടെ അടിസ്ഥാനത്തിലല്ല താന്‍ ഒരു കാലത്തും കഥകളെഴുതിയത്. തനിക്ക് തോന്നുന്ന പോലെയാണ് എഴുതുകയാണെന്നും തത്വ ശാസ്ത്രമനുസരിച്ച് കഥയെഴുതിയാല്‍ ശരിയാവുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്റെ കടപ്പാട് എന്ന പേരില്‍ പ്രബന്ധമെഴുതിയാല്‍ കഥയാവില്ല. സാമൂഹിക പ്രശ്‌നങ്ങള്‍ കഥയില്‍ സ്വാഭാവികമായി വരണം. സ്വന്തം പുസ്തകങ്ങള്‍ക്ക് താന്‍ ഇന്നുവരെ ആരെക്കൊണ്ടും അവതാരിക എഴുതിച്ചിട്ടില്ല. മുഖവുരയും എഴുതിയിട്ടില്ല. താനങ്ങ് എഴുതുകയാണെന്നും ബാക്കി വായനക്കാരുടെ കാര്യമാണെന്നും ടി പത്മനാഭന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button