KeralaNattuvarthaLatest News

ഉപതിരഞ്ഞെടുപ്പ്‌ : അവധി പ്രഖ്യാപിച്ചു

തൃശ്ശൂര്‍ : ചാഴൂര്‍ ഗ്രാമപഞ്ചായത്ത്‌ വാര്‍ഡ്‌ 11 കോലോത്തുംകടവ്‌, അരിമ്പൂര്‍ ഗ്രാമപഞ്ചായത്ത്‌ വാര്‍ഡ്‌ 12 വിളക്കുമാടം എന്നിവിടങ്ങളില്‍ ഫെബ്രുവരി 14 ന്‌ ഉപതിരഞ്ഞെടുപ്പ്‌ നടക്കുന്നതിനാല്‍ നിയോജകമണ്‌ഡലങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ / അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പോളിങ്‌ സ്റ്റേഷനുകളായി നിര്‍ണ്ണയിച്ചിട്ടുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും / സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഉപതിരഞ്ഞെടുപ്പ്‌ ദിവസമായ ഫെബ്രുവരി 14 ന്‌ അവധി പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ്‌ ദിവസമായ ഫെബ്രുവരി 14 ന്‌ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ തിരഞ്ഞെടുപ്പിനും ഫെബ്രുവരി 15 ന്‌ നടക്കുന്ന വോട്ടെണ്ണലിനും യാതൊരുവിധ തടസ്സങ്ങളും ഇല്ലാത്തവിധം നടത്തുന്നതിന്‌ വേണ്ട സൗകര്യം സ്ഥാപനത്തില്‍ ഏര്‍പ്പാടേക്കണ്ടതാണെന്ന്‌ ജില്ലാ വരണാധികാരിയായ ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button