Latest NewsUAEGulf

തലച്ചോറില്‍ അപൂര്‍വ്വ രോഗം ബാധിച്ച പോളണ്ടുകാരനായ 18 കാരന് രക്ഷകനായി യുഎഇയിലെ ഡോക്ടര്‍മാര്‍

 ഫുജാരിയാ: പോളണ്ടില്‍ നിന്ന് വിനോദ സഞ്ചാരത്തിനായെത്തിയ ദമ്പതികളുടെ 18 കാരനായ മകനെ ഭീകരമായ അപൂര്‍വ്വ രോഗത്തില്‍ നിന്ന് രക്ഷിച്ച് യുഎഇ യിലെ ഡോക്ടര്‍മാര്‍. ഫുജാരിയായിലായിരുന്നപ്പോഴാണ് 18 കാരനായ ആണ്‍കുട്ടിക്ക് രോഗത്തിന്‍റെ ലക്ഷണങ്ങള്‍ കാട്ടി തുടങ്ങിയത്. വയറിനുളളില്‍ വേദനയെ തുടര്‍ന്നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോളണ്ടില്‍ നിന്നെത്തിയ മാഗ്ദയുടേയും ആദമിന്‍റെയും മകനായ പാട്രിക്കിനേയാണ് തലച്ചോറില്‍ പിടിപെടുന്ന അപൂര്‍വ്വരോഗമായ മെനിന്‍ഗോകോക്കല്‍ മെനിഗ് റ്റിസ് എന്ന ബാക്ടീരിയ ശരീരത്തില്‍ പടര്‍ന്ന് പിടിക്കുന്ന രോഗം പിടികൂടിയത്.

ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പാട്രിയാക്കിന് രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കോമയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നടത്തിയ വിവിധ പരിശോധനകളിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍ ഡോക്ടര്‍മാരുടെ വിദഗ്ദ്ധ ചികില്‍ സയുടെ ഫലമായി പാട്രിയാക് അപകടനില തരണം ചെയ്ത് കോമ അവസ്ഥയില്‍ നിന്ന് വിമുക്തി നേടിയിരിക്കുകയാണ്. പാട്രിയാക്കിന് ഇപ്പോള്‍ സ്വയം ശ്വസിക്കാന്‍ കഴിയുന്നുണ്ട്.

ഇന്‍ഷുറന്‍സ് പരിരക്ഷയുളളതായി പോളണ്ടില്‍ നിന്നെത്തിയ ദമ്പതികള്‍ പറയുന്നു. എങ്കിലും ആശുപത്രിയിലെ ബില്ല് അടക്കുന്നതിനും മറ്റുമായി വരുന്ന തുക സ്വരൂപിക്കുന്നതിനായി നാട്ടിലെ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിട്ടുളളതായും കുടുംബം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button