KeralaLatest News

നായര്‍ സമുദായത്തിലെ പുരോഗമന വാദികള്‍ ഇടതുപക്ഷത്തിന്‍റെ നിലപാടുകള്‍ക്കൊപ്പമുണ്ടാകും എല്‍.ഡി.എഫ് കണ്‍വീനര്‍

തിരുവനന്തപുരം:  നായര്‍ സമുദായത്തിലെ പുരോഗമന വാദികള്‍ ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വിജയരാഘവന്‍. എന്‍.എസ്.എസ് നേതൃത്വം പറയുന്നിടത്തല്ല നായര്‍ സമുദായം നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

ഒരു സമുദായത്തെ ആ സമുദായത്തിന്റെ സംഘടന തന്നെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുമെന്ന് കരുതി തീരുമാനങ്ങള്‍ എടുത്താല്‍ അത് ശുദ്ധ മണ്ടത്തരമായിരിക്കും. ആ സമുദായത്തിലെ നല്ല മനുഷ്യരും പുരോഗമനാവാദികളും ഇടതുപക്ഷത്തിനായിരിക്കും പിന്തുണ നല്‍കുക.

എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയേയും ഒരേ തുലാസില്‍ തൂക്കാനാകില്ല. കേരളത്തില്‍ നവോത്ഥാനത്തിന്റെ തുടക്കക്കാരാണ് എസ്.എന്‍.ഡി.പി. അത് കേവലം ഒരു ജാതിസംഘടനയല്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button