KeralaLatest News

ആകാശ റെയില്‍പാത കേരളത്തിന്റെ മരണസ്വപ്‌നമാണ്; ശങ്കരനാരായണന്‍

കോഴിക്കോട്: ആകാശ റെയില്‍പാത ഉണ്ടാക്കുമെന്ന തോമസ് ഐസക്കിന്റെ ബജറ്റ് പ്രഖ്യാപനത്തെ ദിവാസ്വപ്‌നം എന്നല്ല, കേരളത്തിന്റെ മരണ സ്വപ്നം എന്നു വേണം വിശേഷിപ്പിക്കാനെന്ന് മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍. 10 % വരവുള്ള സംസ്ഥാനത്ത് 17 % ചിലവുവരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ജനശ്രീ സുസ്ഥിര വികസന മിഷന്റെ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കുളമാക്കിയെന്നും ആ കുളത്തിന്റെ നടുക്ക് കിണര്‍ കുഴിക്കുകയാണു സംസ്ഥാന ബജറ്റെന്നും ശങ്കരനാരായണന്‍ പറഞ്ഞു. ഒരു ശതമാനം നികുതി വര്‍ദ്ധിപ്പിച്ചാല്‍ നിത്യോപയോഗ സാധനങ്ങളുടെ വില കൂടില്ല എന്നത് തോമസ് ഐസക് സ്വന്തം വീട്ടില്‍ പോയി പറഞ്ഞാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button