Latest NewsIndia

കേന്ദ്രസേന ബംഗാളിലേയ്ക്ക് ; ആർ കെ ശുക്ല അടിയന്തിരമായി ചുമതലയേൽക്കും

കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞുവെച്ച പശ്ചാത്തലത്തിലാണിത്.

കൊൽക്കത്ത : ബംഗാളിലെ സിബിഐ ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കാൻ കേന്ദ്രസേന ബംഗാളിൽ എത്തി. കൊൽക്കത്തയിലെ സിബിഐ ഡയറക്ട്രേറ്റ് ഓഫീസിനു ചുറ്റും സി ആർ പി എഫിനെ വിന്യസിച്ചിട്ടുണ്ട്.കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞുവെച്ച പശ്ചാത്തലത്തിലാണിത്.

ബംഗാൾ സർക്കാരിനെതിരെ സിബിഐ നാളെ സുപ്രീം കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സിബിഐ ഓഫീസിലെത്തിയ പൊലീസ് സംഘം നിർണ്ണായകമായ പല തെളിവുകളും നശിപ്പിച്ചതായി സിബിഐ ഇടക്കാല ഡയറക്ടർ നാഗേശ്വര റാവു പറഞ്ഞു. അതേ സമയം സിബിഐയുടെ പുതിയ ഡയറക്ടറായി തെരഞ്ഞെടുത്ത ആർ കെ ശുക്ല ചുമതലയേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button