KeralaLatest News

ന്യൂസീലന്‍ഡിലെ ഈസ്റ്റേണ്‍ ജില്ലാ പോലീസിനെ ട്രോളി കേരള പോലീസ്

കോഴിക്കോട്: ഇന്ത്യക്കെതിരായ പരമ്പരയില്‍ അഞ്ചില്‍ നാലിലും തോറ്റ ന്യൂസീലന്‍ഡ് ടീമിനെ ട്രോളിയ ഈസ്റ്റേണ്‍ ജില്ലാ പോലീസിനെ ട്രോളി കേരള പോലീസ്. നിഷ്‌കളങ്കരായ ന്യൂസീലന്‍ഡുകാരെ ഒരു കൂട്ടം ഇന്ത്യക്കാര്‍ തല്ലിച്ചതച്ചതായി കേള്‍ക്കുണ്ടെന്നും അത് കിവി ജ്യൂസ് ഇഷ്ടപ്പെടുന്ന നീല വസ്ത്രധാരികളായ ഒരു കൂട്ടം ആള്‍ക്കാരാണെന്ന് കണ്ടെത്തിയെന്നുമാണ് കേരള പോലീസിന്റെ ട്രോള്‍. ട്രോഫിയുമായിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചിത്രത്തോടൊപ്പമാണ് കേരള പോലീസ് ഇത് പങ്കുവെച്ചിരിക്കുന്നത്.

‘നിലവില്‍ ഇവിടെ പര്യടനം നടത്തുന്ന ഒരു സംഘം വിദേശികള്‍ക്കെതിരേ പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്: പാവങ്ങളായ ന്യൂസീലന്‍ഡുകാരെ ഈ സംഘം കഴിഞ്ഞാഴ്ച്ച നേപ്പിയറിലും മൗണ്ട് മോന്‍ഗനുയിയിലും അപമാനിച്ചതായി സാക്ഷി മൊഴിയുണ്ട്. ക്രിക്കറ്റ് ബാറ്റ്, പന്ത്, അതിനോട് സാമ്യമുള്ള മറ്റെന്തെങ്കിലും വസ്തുക്കള്‍ എന്നിവ കൊണ്ടുനടക്കുന്നവര്‍ ഈ വിദേശ സംഘത്തെ പ്രത്യേകം സൂക്ഷിക്കുക’. ഇങ്ങനെ ആയിരുന്നു ന്യൂസീലൻഡിലെ ഈസ്റ്റേണ്‍ ജില്ലാ പോലീസിന്റെ ട്രോൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button