KeralaLatest News

എന്‍എസ്എസിന്റെ വിരട്ടല്‍ സിപിഎമ്മിനോട് വേണ്ടെന്ന് കോടിയേരി

കോഴിക്കോട്: എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് സിപിഎം. എന്‍എസ്എസിന്റെ വിരട്ടല്‍ സിപിഎമ്മിനോട് വേണ്ടെന്ന് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്‍. വോട്ടര്‍മാരെന്ന നിലയിലാണ് എന്‍എസ്എസ്, എസ് എന്‍ ഡി പി നേതാക്കളെ കാണുന്നത്. സുകുമാരന്‍ നായര്‍ നിഴല്‍ യുദ്ധം നടത്തേണ്ട. എന്‍ എസ് എസ് നേതൃത്വം രാഷ്ട്രീയ നിലപാട് പറയുന്നത് അണികള്‍ക്ക് പോലും ഇഷ്ടപെടുന്നില്ലെന്നും രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ എന്‍ എസ് എസ് രാഷ്ടീയ പാര്‍ട്ടി രൂപീകരിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം കൊല്‍ക്കത്ത വിഷയത്തിലും കോടിയേരി പ്രതികരണം അറിയിച്ചു. ശാരദ ചിട്ടി തട്ടിപ്പിന്നെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തണം. ഇതുവരെ മമതയും ബിജെപിയും ഒത്തുകളിക്കുകയായിരുന്നു. കോടിയേരി അഴിമതി കേസില്‍ പെട്ട മമത ബാനര്‍ജിയെ സംരക്ഷിക്കരുതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. േചില മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ആര്‍ എസ് എസ് ബന്ധം ഇപ്പോള്‍ തന്നെ ഉണ്ടായിട്ടുണ്ടെന്ന് ആരോപിച്ചു. ഇതിന് ഊര്‍ജ്ജം പകരാനാണ് മുല്ലപ്പള്ളി യാത്രയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button