KeralaLatest News

എല്ലാവര്‍ക്കും സ്വീകാര്യനായ മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയായാല്‍…. ജനതാത്പ്പര്യം അറിയാന്‍ സര്‍വേ

സര്‍വേയില്‍ മുന്‍ഗണനയില്‍ വരുന്നയാള്‍ ബിജെപി സ്ഥാനാര്‍ത്ഥി : പട്ടികയിലുള്ളവര്‍ ഇവര്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയ്ക്ക് ഒരു ഷുവര്‍ സീറ്റ് ലഭിയ്ക്കുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. ഈ ഒരൊറ്റ കാരണത്താല്‍, തിരുവനന്തപുരം ബിജെപിയെ കൈവെടിയില്ലെന്ന ഒരു ശുഭപ്രതീക്ഷയിലാണ് കേന്ദ്ര-സംസ്ഥാന ബിജെപി നേതൃത്വങ്ങള്‍. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ മോഹന്‍ ലാല്‍, കെ സുരേന്ദ്രന്‍ എന്നിവരിലൊരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആര്‍എസ്എസിന്റെ താത്പര്യം. പൊതുസമൂഹത്തിന് ഈ പേരുകളിലുള്ള താത്പര്യം അറിയാന്‍ സര്‍വേ പുരോഗമിക്കുന്നു. ഇതില്‍ മോഹന്‍ ലാലിനാണ് പ്രഥമ പരിഗണന
വിചാര കേന്ദ്രം അടങ്ങുന്ന ആര്‍എസ്എസ് സംവിധാനത്തിന് താത്പ്പപര്യമുള്ള പേരുകളാണ് പൊതു ചര്‍ച്ചയ്ക്ക് വച്ചിരിക്കുന്നത്.

കുമ്മനം രാജശേഖരനെ കൂടാതെ, നടന്‍ മോഹന്‍ ലാല്‍ , കെ. സുരേന്ദ്രന്‍ എന്നീ പേരുകളോടുള്ള തിരുവനന്തപുരത്തെ വോട്ടര്‍മാരുടെ താത്പര്യമാണ് സംഘത്തിന് അറിയേണ്ടത്.മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന് പൊതുചര്‍;ച്ച ഉയര്‍ന്നു വന്നതും സര്‍വേയുടെ ഭാഗമായാണ്. പ്രവര്‍ത്തകരുടേയും, പൊതുജനങ്ങളുടേയും, സാമുദായ വിഭാഗങ്ങളുടേയും അഭിപ്രായം ശേഖരിച്ച് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തും.

കടപ്പാട്
മാതൃഭൂമി

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button