
നെടുമങ്ങാട്: : മലയോരമേഖലയിലെ നൂറുക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമേകി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍കെയര്‍ യൂണിറ്റിന് തുടക്കമായി. ഇതുവരെ നഗരപ്രദേശങ്ങളിലെ ആശുപത്രികളെ മാത്രം ചികിത്സക്കായി ആശ്രയിച്ചിരുന്ന അര്‍ബുദ രോഗികള്‍ക്ക് ഇനിമുതല്‍ നെടുമങ്ങാട്ടെ കാന്‍സര്‍കെയറിന്റെ സേവനം ലഭിക്കും.
ഒരേസമയം അഞ്ചുരോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാവുന്ന തരത്തിലാണ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. റീജണല്‍ കാന്‍സര്‍ സെന്ററിന്റെ സാങ്കേതിക സഹായത്തോടെയാണ് നെടുമങ്ങാട്ട് ഡേകെയര്‍ കീമോതെറാപ്പി യൂണിറ്റ് ആരംഭിക്കുന്നത്. പുതിയ യൂണിറ്റ് ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനം ചെയ്തു. രോഗികള്‍ക്ക് ഡയാലിസിസ് കൂടാതെ ഗര്‍ഭാശയ കാന്‍സര്‍ കണ്ടുപിടിക്കുന്നതിനുള്ള സ്‌ക്രീനിങ് ടെസ്റ്റ്, ക്ലിനിക്കിനോട് അനുബന്ധിച്ചു പ്രവര്‍ത്തിക്കും.പാലിയേറ്റീവ് യൂണിറ്റിന്റെ ഭാഗമായുള്ള പെയിന്‍ക്ലിനിക്ക്, ലിംഫ്എഡിമ ക്ലിനിക്ക്, ഓസ്റ്റോമി ക്ലിനിക്ക് എന്നിവയും കാന്‍സര്‍കെയര്‍ യൂണിറ്റില്‍ പ്രവര്‍ത്തനം തുടങ്ങുന്നുണ്ട്.
റീജണല്‍ കാന്‍സര്‍ സെന്ററില്‍ വിദഗ്ദപരിശീലനം പൂര്‍ത്തിയാക്കിയ ഡോ. എന്‍.സുനിതയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെയും പാലിയേറ്റീവ് നഴ്;സുമാരുടെയും സംഘത്തിനാണ് കാന്‍സര്‍കെയര്‍ യൂണിറ്റിന്റെ ചുമതല.
Post Your Comments