KeralaNews

പിണറായി സര്‍ക്കാര്‍ നിയമന ശിപാര്‍ശ നല്‍കിയത് 90,183 പേര്‍ക്ക്

 

തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 2018 ഡിസംബര്‍ വരെ 90,183 പേര്‍ക്ക് പിഎസ്സി നിയമന ശിപാര്‍ശ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാലയളവില്‍ വിദ്യാഭ്യാസ വകുപ്പില്‍ 4434 ഉം ആരോഗ്യവകുപ്പില്‍ 4217 ഉം ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി 18,896 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. വിവിധ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങള്‍ പിഎസ്സി മുഖാന്തരമാക്കുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്തു. നിയമനം പിഎസ്സിക്ക് വിട്ട സ്ഥാപനങ്ങളില്‍ നിയമനം നടത്തുന്നതിനായി അടിയന്തരമായി സ്പെഷ്യല്‍ റൂള്‍സ് രൂപീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും സി മമ്മൂട്ടിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനെയുള്ള നിയമനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. ഒഴിവുകള്‍ കൃത്യമായും യഥാസമയത്തും റിപ്പോര്‍ട്ട് ചെയ്യുന്നതിനും റാങ്ക് ലിസ്റ്റുകളില്‍നിന്നും പരമാവധി നിയമനം ഉറപ്പുവരുത്തുന്നതിനും ഇതിലൂടെ കഴിഞ്ഞു. പിഎസ്സി മുഖേനയുള്ള നിയമനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളുടെ കൃത്യതയും പുരോഗതിയും വിലയിരുത്തുന്നതിനായി ‘വരം’ എന്ന സോഫ്റ്റ്വെയര്‍ വികസിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം, ഒഴിവുകള്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് പിഎസ്സിയുടെ ‘ഇ വേക്കന്‍സി’ സോഫ്റ്റ്വെയറും ഉപയോഗിച്ചുവരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button