Latest NewsKerala

മദ്യലഹരിയില്‍ ഓട്ടോറിക്ഷയില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി

കോതമംഗലത്ത് മദ്യപിച്ചെത്തിയാള്‍ ഓട്ടോറിക്ഷയ്ക്ക് തീയിട്ടു. തിങ്കളാഴ്ച്ച വൈകിട്ട് 6.30 ഓടെ സബ് സ്റ്റേഷന്‍ പടിയിലാണ് സംഭവം.

സബ്സ്്റ്റേഷന്‍ പടിയില്‍ ട്രിപ്പിനായി കാത്തുകിടന്ന ഓട്ടോറിക്ഷയിലേക്ക് മദ്യപിച്ചെത്തിയ കുഞ്ഞുമോന്‍ എന്ന ആളാണ് പെട്രോള്‍ ഒഴിച്ചത്. പെട്രോള്‍ ഒഴിച്ചതിന് പിന്നാലെ ഇയാള്‍ ഓട്ടോയിലേക്ക് തീ കൊളുത്തുകയും ചെയ്തു.

ഓട്ടം കാത്ത് കിടന്ന പരുത്തു കുടി എല്‍ദോസ് എന്നയാളുടെ ഓട്ടോറിക്ഷയ്ക്കാണ് തീയിട്ടത്. ഓട്ടോറിക്ഷയ്ക്ക് പിന്നിലൂടെ ഡ്രൈവറുടെ കണ്ണില്‍പ്പെടാതെയാണ് കുഞ്ഞുമോന്‍ എത്തിയത്. പെട്രോളിന്റെ മണം അുഭവപ്പെട്ടപ്പോള്‍ തിരിഞ്ഞുനോക്കിയ എല്‍ദോസ് തീ ആളിപ്പടരുന്നത് കണ്ട് ഇറങ്ങി ഓടുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് തീ കെടുത്തി ഓട്ടോറിക്ഷയുടെ പടത പൂര്‍ണമായും കത്തി.

സ്ഥിരം മദ്യപാനിയും ലഹരിക്കടിമയുമായ കുഞ്ഞുമോന്‍ യാതൊരു പ്രകോപനവും കൂടാതെയാണ് വണ്ടിക്ക് തീയിട്ടത് എന്ന് നാട്ടുകാര്‍ പറഞ്ഞു.ഇയാളെ നാട്ടുക്കാര്‍ പിടികൂടി പോലീസിന് കൈമാറി. കുഞ്ഞുമോനെ പരിചയമില്ലെന്നും എന്തിനാണ് ഓട്ടോ കത്തിച്ചതെന്ന് അറിയില്ലെന്നും എല്‍ദോസ് പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button