Latest NewsEducationEducation & Career

സി-ആപ്റ്റിൽ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകൾ

സി-ആപ്റ്റിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുളള ട്രെയിനിംഗ് ഡിവിഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് (റ്റാലി), ഡിപ്ലോമ ഇൻ ഡി.റ്റി.പി, 3ഡി ആനിമേഷൻ, മൊബൈൽ ഫോൺ സർവ്വീസിംഗ്, ഡിജിറ്റൽ വീഡിയോഗ്രാഫി ആന്റ് നോൺ ലീനിയർ വീഡിയോ എഡിറ്റിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ്, ഡോട്ട്‌നെറ്റ് ടെക്‌നോളജി എന്നീ ഗവൺമെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പട്ടികജാതി/പട്ടികവർഗ്ഗ/മറ്റർഹ വിദ്യാർത്ഥികൾക്കും ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായും ഫീസ് സൗജന്യമായിരിക്കും.

അപേക്ഷാഫോറം 30/- രൂപയ്ക്ക് സെന്ററിൽ നിന്ന് നേരിട്ടും 55/- രൂപ മണി ഓർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, സിറ്റി സെന്റർ, പുന്നപുരം, പടിഞ്ഞാറേക്കോട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തിൽ തപാലിലും ലഭിക്കും. വിശദ വിവരങ്ങൾക്ക്: 0471-2474720, 0471-2467728.

പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം) കോപ്പികൾ സഹിതം ലഭിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 15.

shortlink

Related Articles

Post Your Comments

Related Articles


Back to top button