Life Style

മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ആരോഗ്യ കാര്യങ്ങളില്‍ സ്ത്രീകള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. വിവാഹം കഴിഞ്ഞ് കുട്ടികളും ഭര്‍ത്താവുമായി കഴിയുന്ന സ്ത്രീകളാണ് ആരോഗ്യം നോക്കുന്നതില്‍ പരാജയപ്പെടുന്നത്. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം എന്ന് പൊതുവേ പറയാറുണ്ട്. എന്നാല്‍ ഇങ്ങനെ പറയുന്നതില്‍ കാര്യമുണ്ട്.

ഇവര്‍ കുറേ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഉറക്കം, വ്യായാമം, ഇരുന്നുള്ള ജോലി, വെള്ളം കുടിക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകള്‍ ശ്രദ്ധനല്‍കേണ്ടത് അത്യാവശ്യമാണ്. വ്യായാമം കുറയുന്നതിലൂടെ മുപ്പത് കഴിഞ്ഞ സ്ത്രീകളിലാണ് കൂടുതലായും രോഗങ്ങള്‍ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ദിവസവും ഒരു 15 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കണം.

8-9 മണിക്കൂര്‍ വരെ കമ്ബ്യൂട്ടറിന്റെ മുമ്പിില്‍ ഇരുന്ന് ജോലി ചെയ്യുന്ന സ്ത്രീകളും ശ്രദ്ധിക്കണം. ഇടയ്ക്ക് നടക്കുന്നത് നല്ലതാണ്. കുറഞ്ഞത് ഒരു എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം. അതുപോലെ തന്നെ ആരോഗ്യമുളള ശരീരത്തിന് വെള്ളം അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്തരത്തില്‍ വെള്ളം കുടിക്കാതിരുന്നാല്‍ ശരീരത്തിലെ ഊര്‍ജ്ജം നഷ്ടമാവുകയും വ്യക്ക രോഗം വരെ വരാനുളള സാധ്യതയും ഏറെയാണ്. ദിവസവും എട്ട് ഗ്ലാസ് എങ്കിലും വെള്ളം കുടിക്കണം.

Tags

Related Articles

Post Your Comments


Back to top button
Close
Close