KeralaLatest News

സിമന്റ് വില നിയന്ത്രിക്കാന്‍ ഇടപെടുമെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: സിമന്റ് വിലവര്‍ധന നിയന്ത്രിക്കാന്‍ ഇടപെടുമെന്ന് വ്യക്തമാക്കി വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കുറഞ്ഞ വിലയില്‍ സിമന്റ് ലഭ്യമാക്കുക എന്ന കാഴ്ച്പ്പാടോടെ പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്‌സ് പരമാവധി ചില്ലറ വില 420 രൂപയാക്കിയെന്നും സഹകരണ മേഖലയെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിച്ച്‌ മലബാര്‍ സിമന്റ്‌സ് സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാക്കാന്‍ നടപടി തുടങ്ങിയെന്നും മന്ത്രി പറയുകയുണ്ടായി.

ഡീലര്‍മാര്‍ മലബാര്‍ സിമന്റ്സിന്റെ ഉല്‍പന്നങ്ങള്‍ കൂടുതലായി വില്‍ക്കുകയാണെങ്കില്‍ മറ്റു സിമന്റ് കമ്പനികള്‍ വിലകുറയ്ക്കാന്‍ നിര്‍ബന്ധിതരാകും. വിലകുറയ്ക്കണമെന്ന ആവശ്യവുമായി കമ്പനികളുമായി ചര്‍ച്ച നടത്തുമെന്നും ഇ.പി ജയരാജൻ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button