KeralaLatest News

കോടിയേരിക്ക് മറുപടിയുമായി എന്‍എസ്എസ് രംഗത്ത്

വിശ്വാസ സംരക്ഷണത്തിന് കാലു പിടിക്കാന്‍ വരെ തയ്യാറാണെന്ന നിലപാട് മുഖ്യമന്ത്രിയേയും കോടിയേരിയേയും അറിയിച്ചിരുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ചങ്ങനാശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എന്‍എസ്എസിനെ വിമര്‍ശിക്കാന്‍ കോടിയേരിക്ക് ധാര്‍മ്മിക അവകാശമില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമലയില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാട് രാഷ്ട്രീയം നോക്കിയല്ലെന്നും അദ്ദേഹം അറിയിച്ചു. എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ സിപിഎമ്മും അണികളും വരേണ്ടെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

വിശ്വാസ സംരക്ഷണത്തിന് കാലു പിടിക്കാന്‍ വരെ തയ്യാറാണെന്ന നിലപാട് മുഖ്യമന്ത്രിയേയും കോടിയേരിയേയും അറിയിച്ചിരുന്നെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വിശ്വാസികള്‍ക്കൊപ്പം നിന്നത് വേറെ മാര്‍ഗമില്ലാത്തതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ആരുമായും നിഴല്‍ യുദ്ധത്തിന് തയ്യാറല്ലെന്നും, ആരേയും ഭയപ്പെടുത്താന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു പാര്‍ട്ടിയുടേയും ആഭ്യന്തര പ്രശ്‌നങ്ങളിലും എന്‍എസ്എസ് ഇടപെട്ടിട്ടില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button