Latest NewsMollywood

കലയിലൂടെ മനുഷ്യ മനസ്സുകളിലേക്ക് നന്മയുടെ ശ്വാസനാളം സൃഷ്ടിക്കുവാന്‍ കലാകാരന്മാര്‍ക്ക് കഴിയണം-ഷാജി എന്‍ കരുണ്‍

കൊല്ലം : ഹൃദയത്തിന്റെ ശബ്ദത്തിനു പകരം പണത്തിന്റെ ശബ്ദമാണ് മതവിശ്വാസങ്ങളെ ഭരിക്കുന്നതെന്ന് സംവിധായകനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ്ുമായ ഷാജി എന്‍ കരുണ്‍ അഭിപ്രായപ്പെട്ടു. നല്ല മനുഷ്യരായി ജീവിക്കാനാണ് എല്ലാ മതങ്ങളും നിഷ്‌കര്‍ഷിച്ചത്. എന്നാല്‍, പണംകൊണ്ട് ഉണ്ടാക്കുന്ന ശക്തിയായി മതത്തെ ഇന്നു മാറ്റിത്തീര്‍ക്കുകയാണ്.

നല്ല മനുഷ്യനായി മാറുന്നതിനുള്ള ഔചിത്യങ്ങളായി മതത്തെ മാറ്റിത്തീര്‍ക്കേണ്ടതുണ്ട്. കലയിലൂടെ മനുഷ്യ മനസ്സുകളിലേക്ക് നന്മയുടെ ശ്വാസനാളം സൃഷ്ടിക്കുവാന്‍ കലാകാരന്മാര്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. നവകേരള സാംസ്‌കാരിക യാത്രയ്ക്ക് കരുനാഗപ്പള്ളിയില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ പി കെ ബാലചന്ദ്രന്‍ അധ്യക്ഷനായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button