KeralaNews

തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടതായി ലതികാ സുഭാഷ്

 

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ ലതികാ സുഭാഷ്. കോണ്‍ഗ്രസ് അത് ഉറപ്പുവരുത്തുമെന്ന് വിശ്വാസമുണ്ടെന്നും ലതിക പറഞ്ഞു.

‘കേരളത്തില്‍ നിന്ന് കൂടുതല്‍ സ്ത്രീകളെ ഇത്തവണ മത്സര രംഗത്തേക്ക് കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ചെയ്യുമെന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.രാഹുള്‍ ഗാന്ധിയുടെ എറണാകുളം സന്ദര്‍ശനത്തിനിടയില്‍ ഈ കാര്യം നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.’

എന്നാല്‍ പാര്‍ട്ടിയില്‍ ഇത്തരം കാര്യങ്ങളെ കുറിച്ച് ചര്‍ച്ച വരുന്നതേയുള്ളുവെന്നും അതിന് മുന്‍പ് ഇത്തരം കാര്യങ്ങളില്‍ പരസ്യപ്രസ്താവനക്കില്ലെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button