KeralaLatest NewsNews

അന്‍വറിനെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് ഭയം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

അന്‍വറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ഇനിയും പലതും പുറത്തുവരും

കണ്ണൂര്‍: മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ലെന്നും പാര്‍ട്ടിക്ക് ഭയമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.

അന്‍വറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ ഇനിയും പലതും പുറത്തുവരുമെന്നും അതിന്റെ ഭയമാണ് പാർട്ടിക്കെന്നും കെ സുധാകരന്‍ പറഞ്ഞു.

read also: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കൻ പ്രസിഡന്റ്

‘അന്‍വറും എഡിജിപിയും ഇപ്പോഴും പലതും മൂടിവെച്ചാണ് സംസാരിക്കുന്നത്. ഇതെല്ലാം ഗുണമാകുന്നത് മുഖ്യമന്ത്രിക്ക് തന്നെയാണ്. മുഖ്യമന്ത്രിക്ക് രണ്ട് മുഖമുണ്ട്, ഒന്ന് ഭരണപക്ഷ മുഖവും മറ്റൊന്ന് പ്രതിപക്ഷത്തിന്റെ മുഖവുമാണ്. രണ്ട് മുഖവും കൂടി ചേര്‍ന്നുള്ള മുഖത്തില്‍ മുഖ്യമന്ത്രി നില്‍ക്കുകയാണ്. വസ്തുനിഷ്ടമായ കാര്യങ്ങള്‍ ജനമറിയാന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ല. എല്ലാം ഒളിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. പി വി അന്‍വര്‍ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്നു. അന്‍വറിനെതിരെ നടപടിയെടുക്കാത്തത് മുഖ്യമന്ത്രിക്ക് ഭയമുള്ളതിനാലാനബി. കോണ്‍ഗ്രസ് എംഎല്‍എ ആയിരുന്നെങ്കില്‍ താന്‍ പുറത്താക്കിയേനെ’- കെ സുധാകരന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button