KeralaLatest News

മോഹന്‍ലാലുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്

തിരുവനന്തപുരം: വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ മത്സരിക്കാന്‍ ബിജെപി സുപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ തേടുന്നുവെന്ന വാര്‍ത്തകളെ നിഷേധിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച് മോഹന്‍ലാലുമായി ഇതുവരെ പാര്‍ട്ടി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയായോ ആര്‍എസ്എസ് പിന്തുണയോടെ പൊതുസ്ഥാനാര്‍ത്ഥിയായോ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന അഭ്യൂഹം തുടരവെയാണ് ഇക്കാര്യത്തില്‍ ഇതുവരെ മോഹന്‍ലാലുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പി.കെ.കൃഷ്ണദാസ് അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button