KeralaLatest News

സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍

കണ്ണൂര്‍ : സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനെ അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍ .നടുവില്‍ ചുണ്ടക്കുന്നില്‍ രാമകൃഷ്ണനെയാണ് (42) കുടിയാന്‍മല പൊലീസ് അറസ്റ്റ് ചെയ്തത്. പി.ജയരാജന്‍ പ്രസംഗിച്ച് കൊണ്ടിരിക്കെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്‌തെന്നാണ് കേസ്.

കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം ഡിപ്പോയിലെ ഡ്രൈവറാണ്. നടുവില്‍ ഐആര്‍പിസിയുടെ മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്ത വേദിയില്‍ പി.ജയരാജന്‍ പ്രസംഗിച്ച് കൊണ്ടേയിരിക്കയായിരുന്നു രാമകൃഷ്ണന്‍ നേതാവിനെതിരെ അസഭ്യ വര്‍ഷം ചൊരിഞ്ഞത്. ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന രാമകൃഷ്ണന്‍ ജയരാജനെതിരെ തെറിവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.

ക്ഷുഭിതരായ യാത്രക്കാര്‍ രാമകൃഷ്ണനെ ബസ്സില്‍ നിന്നും ഇറക്കിവിട്ടു. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പരാതിയിലാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button