KeralaLatest News

എടിഎമ്മിൽക്കയറി യൂണിഫോം മാറി ടൂറിന് പോകാൻ തീരുമാനിച്ചു ; വിദ്യാർത്ഥികളുടെ പ്ലാൻ പൊളിഞ്ഞു

എടപ്പാൾ : എടിഎമ്മിൽക്കയറി യൂണിഫോം മാറി ടൂറിന് പോകാൻ ഇറങ്ങിയ വിദ്യാർത്ഥികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇന്നലെ രാവിലെ എടപ്പാൾ ടൗണിലെ എടിഎമ്മിലായിരുന്നു സംഭവം.7, 8 ക്ലാസുകളിൽ പഠിക്കുന്ന 3 വിദ്യാർത്ഥിനികളാണ് എടപ്പാളിൽ ബസിറങ്ങിയത്. തുടർന്ന് ഇവർ സമീപത്തെ പെട്രോൾ പമ്പിലെ ശുചിമുറിയിലും തെ‍ാട്ടടുത്തുള്ള എടിഎമ്മിലും കയറി വസ്ത്രം മാറി പുറത്തിറങ്ങി.

സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ കുട്ടികളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായ മറുപടികളാണു കിട്ടിയത്. തുടർന്ന് ചങ്ങരംകുളം പോലീസിൽ വിവരം നൽകി. എസ്ഐ ബാബുരാജിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾ അതിരപ്പിള്ളിയിലേക്ക് വിനോദയാത്ര പോകാനുള്ള തയാറെടുപ്പിലായിരുന്നെന്ന് അറിയിച്ചത്.

തുടർന്ന് കുട്ടികളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും മാതാപിതാക്കളെ വിളിച്ചുവരുത്തി കുട്ടികളെ ഏൽപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button