Latest NewsIndia

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യസാധ്യതകള്‍ : പോളിറ്റ് ബ്യുറോ യോഗം ഇന്ന് തുടങ്ങും

ന്യൂഡല്‍ഹി : ലോക്‌സഭ തിരഞ്ഞെടുപ്പിലെ സഖ്യ സാധ്യതകളെ കുറിച്ച് ചര്‍ച്ച് ചെയ്യാന്‍ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്നും നാളെയുമായി ദില്ലിയില്‍ ചേരും. പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്സുമായി ഉണ്ടാക്കേണ്ട തെരെഞ്ഞെടുപ്പ് ധാരണയെ സംബന്ധിച്ച് പോളിറ്റ് ബ്യുറോ യോഗത്തില്‍ ധാരണയാകും.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സീതാറാം യെച്ചൂരി ചര്‍ച്ച നടത്തിയിരുന്നു. സഖ്യമായി മത്സരിച്ചില്ലെങ്കിലും ഇരു പാര്‍ട്ടികളുടെയും സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ട എന്ന നിലപാടിലാണ് ഇരുപക്ഷവും. സിറ്റിങ്ങ് സീറ്റുകള്‍ക്ക് അപ്പുറം മറ്റ് സീറ്റുകളിലേക്ക് സ്വീകരിക്കേണ്ട അടവുകള്‍ യോഗം ചര്‍ച്ച ചെയ്യും.

തമിഴ് നാട്ടില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയില്‍ ആകും സിപിഐഎം മത്സരിക്കുക. രണ്ട് സീറ്റാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത് എങ്കിലും, മണ്ഡലങ്ങള്‍ ഏതൊക്കെ എന്ന് വ്യക്തമായിട്ടില്ല. ആന്ധ്രയില്‍ ചലച്ചിത്ര താരം പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയുമായാണ് ധാരണ. ബിഹാറില്‍ ആര്‍ജെഡി, മഹാരാഷ്ട്രയില്‍ എന്‍സിപി എന്നീ പാര്‍ട്ടികള്‍ക്കൊപ്പമാണ് സിപിഎം മത്സരത്തിനിറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button