Latest NewsGulf

ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി മരിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ കെട്ടിടത്തില്‍നിന്ന് വീണ് മലയാളി യുവാവ് മരിച്ചു. മെയിന്റനന്‍സ് കമ്പനി ജീവനക്കാരനായ ആലപ്പുഴ, ആറാട്ടുപുഴ സ്വദേശി ഗോപകുമാര്‍(32) ആണ് മരിച്ചത്.

അല്‍ മജര്‍റ ഏരിയയിലെ ഖാന്‍സാഹിബ് കെട്ടിടത്തിലാണ് സംഭവം. കെട്ടിടത്തില്‍ നിന്നും താഴെ വീണ ഉടന്‍ തന്നെ മരണം സംഭവിച്ചു. ഏഴാം നിലയില്‍ കെട്ടിട കാവല്‍ക്കാരനോടൊപ്പമായിരുന്നു ഗോപകുമാര്‍ താമസിച്ചിരുന്നത്. വിവരം ലഭിച്ചതനുസരിച്ച് പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന മൃതദേഹമാണ് കാണാന്‍ കഴിഞ്ഞത്.

ഫോറന്‍സിക് റിപോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂ. സംഭവത്തില്‍ കെട്ടിട കാവല്‍ക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗോപകുമാറിന് ഭാര്യയും മൂന്നു വയസുള്ള മകളുമുണ്ട്.

Tags

Post Your Comments


Back to top button
Close
Close