KeralaLatest News

3 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

കോഴിക്കോട്: 3 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്.  കുന്ദമംഗലം പോലീസും ജില്ല ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്നാണ് ഇയാളെ പിടികൂട്ടിയത്. ആസാം മുറാബാദ് ഉരോല്‍ക്കത്ത സ്വദേശി അബ്ദുള്‍കലാംപിടിയിലായത്

ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന് കോഴിക്കോട് സിറ്റി പോലീസ് ചീഫ് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ ഐപിഎസ് അവര്‍കളുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡന്‍സാഫിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ലഹരി മയക്കുമരുന്ന് മാഫിയക്കെതിരായ അന്വേഷണം പോലീസ് കൂടുതല്‍ ഊര്‍ജിതമാക്കിയിരുന്നു. പൈമ്ബാലശ്ശേരി മടവൂര്‍ മുക്ക് ഭാഗങ്ങളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ മയക്കുമരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായി നാട്ടുകാരും പരാതിപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button