CricketLatest News

ലോകകപ്പ് വരവായി, ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് ഭാഗികമായി ഐപിഎല്ലില്‍ വിശ്രമം അനുവദിക്കണം-രവിശാസ്ത്രി

മുംബൈ : ലോകകപ്പ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമിലെ പ്രധാന ബോളര്‍മാര്‍ക്ക് ഐപിഎല്ലില്‍ വിശ്രമം അനുവദിക്കണമെന്ന കാര്യം ഫാഞ്ചെസികളോട് അവശ്യപ്പെടുമെന്ന് ടിം കോച്ച് രവി ശാസ്ത്രി പറഞ്ഞു. ലോകകപ്പില്‍ മികച്ച പ്രകടനം നടത്താന്‍ താരങ്ങള്‍ക്ക് വിശ്രമം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ടീമിലെ പ്രധാന ബോളര്‍മാര്‍ക്ക് കൂടുതല്‍ മത്സരം കളിച്ച് പരുക്കേല്‍ക്കാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാണ് ഈ നീക്കം. ലോകകപ്പ് ടീമിലുള്ള ഇന്ത്യന്‍ ബോളര്‍മാരെ നിശ്ചിത മത്സരം മാത്രം കളിപ്പിക്കാകൂ എന്നൊരു നിര്‍ദേശം ഫ്രാഞ്ചസികള്‍ക്ക് മുമ്പില്‍ താന്‍ വെച്ചതായി രവിശാസ്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button